മമ്മൂട്ടി - ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'ക്രിസ്റ്റഫര്‍' ഒടിടിയില്‍ റിലീസ് ചെയ്‍തു

0
മമ്മൂട്ടി - ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'ക്രിസ്റ്റഫര്‍' ഒടിടിയില്‍ Mammootty-B Unnikrishnan movie 'Christopher' in OTT

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിലുള്ള മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫര്‍' ഒടിടിയില്‍ റിലീസ് ചെയ്‍തു.

ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഉദയ്‍കൃഷ്‍ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ 'ക്രിസ്റ്റഫര്‍' എത്തിയിരിക്കുന്നത്. 'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്ന ടാഗ് ലൈനോടെ തിയ്യേറ്ററുകളില്‍ എത്തിയ 'ക്രിസ്റ്റഫര്‍' ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയ ചിത്രം ആയി വന്‍ വിജയം ആയി മാറിയിരുന്നു. സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്പോട്ടില്‍ തന്നെ ശിക്ഷ വിധിക്കുന്ന 'DPCAW' എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ 'ക്രിസ്റ്റഫര്‍' എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തിയത്.

സ്നേഹ ആണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ എത്തിയത്. തമിഴ് നടന്‍ ശരത് കുമാറും ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'ക്രിസ്റ്റഫറി'ല്‍ പ്രതി നായക വേഷത്തില്‍ എത്തുന്നത് തമിഴ് നടന്‍ വിനയ് റായ് ആണ്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ്. ക്രിസ്റ്റഫര്‍ ആര്‍ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല പോളും, ഐശ്വര്യ ലക്ഷ്‍മിയും ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നു. അമലാ പോളും ഐശ്വര്യ ലക്ഷ്‍മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു 'ക്രിസ്റ്റഫര്‍'.

'ആറാട്ട്' എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ക്രിസ്റ്റഫര്‍'. 2010 ല്‍ പുറത്തിറങ്ങിയ 'പ്രമാണി'ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്‍ണനും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും 'ക്രിസ്റ്റഫറി'നുണ്ട്. ഇതിനോടകം തന്നെ 'ക്രിസ്റ്റഫര്‍' തിയേറ്ററുകളിലും സോഷ്യല്‍ മീഡിയകളിലും വന്‍ തരംഗം ആയി മാറി കഴിഞ്ഞു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, ദീപക്ക് പറമ്ബോള്‍ തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്. 'ഓപ്പറേഷന്‍ ജാവ' ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാ സംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവര്‍ത്തകര്‍.
Content Highlights: Mammootty-B Unnikrishnan movie 'Christopher' in OTT
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !