തൃശൂര്‍: ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി ജീപ്പില്‍ നിന്ന് ചാടി. ആയുധവുമായി പിടികൂടിയ വലിയതുറ സ്വദേശി സനു സോണിയാണ് ജീപ്പില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
നഗരത്തില്‍ കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വലിയതുറ സ്വദേശിയായ മുപ്പതുകാരനാണ് പ്രതിയെന്ന് മനസിലാക്കിപ്പോള്‍ ഈസ്റ്റ് പൊലീസ് വലിയതുറ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് മനസിലായി.
തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിന്റെ പിന്നില്‍ നിന്നും ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: The arrested accused jumped from the police jeep; In critical condition
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !