കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ കോട്ടൂർ - ഇന്ത്യനൂർ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 5 കോടി രൂപയുടെ ഭരണാനുമതിയായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. 2021 - 22 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 5 കോടി വകയിരുത്തിയ പ്രവൃത്തിക്കാണ് ഇപ്പോൾ ഭരണാനുമതിയായിട്ടുള്ളത്. 20 21 - 22 വർഷത്തെ ബഡ്ജറ്റിൽ 20 % തുക അനുവദിച്ച പ്രവൃത്തിക്കാണ് ഇപ്പോൾ 5 കോടി ആക്കി ഉയർത്തി ഭരണാനുമതി ലഭിച്ചത്. പൊതു മരാമത്ത് വകുപ്പ് G. O (Rt) No 269 /2023 ഉത്തരവ് പ്രകാരമാണ് റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് ഉത്തരവായിട്ടുള്ളത്. പൊതു മരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് സാങ്കേതികാനുമതിയും ടെണ്ടർ നടപടികളും വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Content Highlights: Kottakal Kotur - Indianoor Road rubberized and upgraded with an administrative sanction of Rs. 5 crores - Prof. Abid Hussain Thangal MLA
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !