അബുദാബി: മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസഫ വ്യവസായ മേഖലയിലെ യാസിറിന്റെ ബിസിനസ് സ്ഥാപനത്തില്‍വച്ചാണ് കുത്തേറ്റത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
രണ്ടു മാസം മുന്‍പാണ് യാസിര്‍ ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ടു മക്കളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Arguing over money; A native of Malappuram was stabbed to death by his relative in Abu Dhabi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !