എടയൂർ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു . വിശദാംശങ്ങൾ ഇങ്ങനെ..

0
 

എടയൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിംന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അവതരിപ്പിച്ചു. 
 18 കോടി 93 ലക്ഷത്തി 26 ആയിരത്തി 521 രൂപ വരവും 18 കോടി 49 ലക്ഷത്തി 10 ആയിരത്തി 249 രൂപ ചെലവും 49 ലക്ഷത്തി 16 ആയിരത്തി 272 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
 മറ്റുള്ളവരുടെ ക്ഷേമം എപ്പോഴും മനസ്സിൽ വച്ചുകൊണ്ട് നിങ്ങളുടെ ജോലി ചെയ്യുക എന്ന ഗീത വചനം ഉൾക്കൊണ്ടുകൊണ്ട് എടയൂരിന്റെ സമസ്ത മേഖലയുടെയും സമഗ്ര വികസനത്തിന് പര്യാപ്തമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ബഡ്ജറ്റ്.

 പ്രധാന പ്രഖ്യാപനങ്ങൾ

* ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനത്തിനായി വിപുലമായ സൗകര്യങ്ങളോട് കൂടി ഹൈടെക് ബഡ്സ് സ്കൂൾ നിർമ്മിക്കും
* എടയൂരിലെ മുഴുവൻ വീടുകളേയും ഹരിത കർമ്മ സേന പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റി ശുചിത്വം സുന്ദരം എന്റെ എടയൂർ സാധ്യമാക്കുന്നതിനായി അജൈവമാലിന്യം ശേഖരിക്കുന്നതിന് മുഴുവൻ വീടുകളിലേക്കും ഹരിത സഞ്ചി
* വയോജന ക്ഷേമത്തിനായി രോഗനിർണയ ക്യാമ്പും ഉപകരണ വിതരണവും
* അത്തിപ്പറ്റ ഗവൺമെന്റ് എൽ പി സ്കൂൾ ക്ലാസ് മുറികൾ ടൈൽ പിരിച്ച് നവീകരിക്കുക മുഴുവൻ വിദ്യാലയങ്ങളിലേക്കും സ്പോർട്സ് കിറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ്, പത്രങ്ങൾ,  ആനുകാലികങ്ങൾ തുടങ്ങിയ പൊതു വിദ്യാലയ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ
* ശുചിത്വപൂർണ്ണമായ നാടിനെ വാർത്തെടുക്കുന്നതിനായുള്ള ഹരിതമ സേന പ്രവർത്തനത്തിൽ സഹായകരമാകാൻ ഉതകും വിധം പുതിയ ആപ്പ് തയ്യാറാക്കും
* കോളനികളിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പാക്കുന്നതിനായുള്ള ഡ്രൈനേജ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കും
* വിജയകരമായ ചെണ്ടുമല്ലി കൃഷി പദ്ധതിയോടൊപ്പം കുറ്റിമുല്ല കൃഷി വ്യാപകമാക്കും
* ജലസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ഒടുങ്ങാട്ടുകുളം, കാനകുളം തുടങ്ങിയ ജലസ്രോതസ്സുകളെ നവീകരിക്കും
* വനിതാ വികസനത്തിനായി സ്വയം തൊഴിൽ സംരംഭവും വരുമാനദായിക പദ്ധതികളും നടപ്പിലാക്കും
*  കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിവിധ കുടിവെള്ള പദ്ധതികളുടെ നവീകരണവും പൈപ്പ് ലൈൻ നീട്ടലും
* സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കൊപ്പം വീടുകൾ വാസിയോഗ്യമാക്കൽ പദ്ധതിക്ക് കൂടുതൽ ഊന്നൽ

 യോഗത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരായ ഹെഡ് ക്ലാർക്ക് പ്രമോദ് ശേഖർ അക്കൗണ്ടന്റ് അനൂപ് സുന്ദർ പ്ലാൻ ക്ലർക്ക് സംഗീത ജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
Content Highlights: Edayur Panchayat presented the budget. Here are the details...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !