വനിതാ ക്രിക്കറ്റില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിതുറന്നേക്കാവുന്ന പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് ഇന്നു തുടക്കം.
ഇന്നു രാത്രി 7:30-ന് നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേഴ്‌സ് എന്നിവരാണ് ലീഗില്‍ മാറ്റുരയ്ക്കുന്ന മറ്റു ടീമുകള്‍. ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തിനു പുറമേ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലും മത്സരങ്ങള്‍ അരങ്ങേറും. മൊത്തം 23 മത്സരങ്ങളാണ് ലീഗ് റൗണ്ടില്‍. പുരുഷ ഐ.പി.എല്ലിനെ അപേക്ഷിച്ചു ഡബ്ല്യു.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് മൂന്നു ടീമുകള്‍ക്കു മാത്രമാണ് അവസരം ലഭിക്കുക. പുരുഷ ഐ.പി.എല്ലില്‍ പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് അവസരം ലഭിക്കും.
ആദ്യ രണ്ടു സ്ഥാനക്കാര്‍ ആദ്യ പ്ലേ ഓഫില്‍ ഏറ്റുമുട്ടും.ജയിക്കുന്നവര്‍ ഫൈനലില്‍ കടക്കും. മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററിലാണ് കൊമ്ബുകോര്‍ക്കുന്നത്. അതില്‍ ജയിക്കുന്നവര്‍ രണ്ടാം പ്ലേ ഓഫിലേക്കു മുന്നേറും. അവിടെ ആദ്യ പ്ലേ ഓഫില്‍ തോറ്റവരും എലിമിനേറ്റര്‍ ജയിച്ചവരും തമ്മില്‍ ഏറ്റുമുട്ടും. വിജയികള്‍ കലാശപ്പോരിന് അര്‍ഹത നേടും.
Content Highlights: Women's Premier League from today; Mumbai vs Gujarat in the opening match
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !