തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകൾ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുന്നതാണ്.
വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണം. ചൂട് കാലമായതിനാൽ നിർജലീകരണത്തിന് സാദ്ധ്യതയേറെയാണ്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കുടിയ്‌ക്കണം. കുടിയ്‌ക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തി കുടിയ്‌ക്കുക. ശുദ്ധജലത്തിൽ നിന്നുമുണ്ടാക്കിയ ഐസ് മാത്രമേ പാനീയങ്ങളിൽ ഉപയോഗിക്കാവൂ. ഭക്ഷ്യസുരക്ഷാ വകുപ്പ് വേനൽക്കാലത്തെ പ്രത്യേക പരിശോധനകൾ നടത്തി വരുന്നുണ്ട്. കടകളിൽ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്‌ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. കുപ്പിവെള്ളത്തിൽ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.
2. പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പു വരുത്തണം.
3. കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
4. വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
5. കടകളിൽ വെയിൽ ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങിക്കാതിരിക്കുക.
6. കുടിവെള്ളം, മറ്റു ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വെയിൽ കൊള്ളുന്ന രീതിയിൽ കടകളിൽ തൂക്കി ഇടുന്നതും വെയിൽ ഏൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ട് പോകുന്നതും വളരെ ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കും.
7. അധിക നേരം പ്ലാസ്റ്റിക് കുപ്പികൾ വെയിൽ ഏൽക്കുമ്പോൾ അതിൽ നിന്നും കെമിക്കൽ ലീക്കുണ്ടായി ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ട്.
8. വെയിൽ ഏൽക്കുന്ന രീതിയിൽ തുറന്ന വാഹനങ്ങളിൽ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും വിതരണത്തിനായി കൊണ്ട് പോകരുത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Bottled water buyers and drinkers take note: Health Minister
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !