ചെന്നൈ: തമിഴ്നാട്ടിലെ തേനിയിൽ കാർ ലോറിയിലിടിച്ച് രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിന് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ പഠിക്കുന്ന അനന്തുവിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരാനായി ഇന്നലെ രാത്രിയാണ് മൂവർ സംഘം കോട്ടയത്തുനിന്ന് പോയത്. ഇവർ സഞ്ചരിച്ച കാറിന്റെ പിൻ ടയർ പൊട്ടുകയും, നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയുമായിരുന്നു.
കോയമ്പത്തൂരിൽ നിന്ന് കമ്പം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി. അപകടത്തിൽ കാർ പൂർണമായും തകർന്നു. അക്ഷയും ഗോകുലും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അനന്തു തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Content Highlights: The car hit the lorry with a flat tire; Two Malayalees died in Theni
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !