കരിപ്പോൾ / വെട്ടിച്ചിറ: ആറാം വാർഷികത്തിന്റെ ഭാഗമായി കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയും വെട്ടിച്ചിറ ഗ്ലോബൽ ഹൈടെക് ലാബും സംയുക്തമായി ലോക കിഡ്നി ദിനത്തിന്റെ ഭാഗമായി സൗജന്യ കിഡ്നി ഷുഗർ പരിശോധന സംഘടിപ്പിക്കുന്നു.
കരിപ്പോളിലെ ജനസേവന കേന്ദ്രത്തിന് സമീപമാണ് ക്യാമ്പ്.
വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 11 മണിവരെയാണ് ക്യാമ്പ്.
കൂടാതെ ജനറൽ ഹെൽത്ത് ചെക്കപ്പ് ഈ ക്യാമ്പിൽ വെച്ച് കൊളസ്ട്രോൾ, മഞ്ഞപ്പിത്തം,ലിവർ ഫാറ്റ്, യൂറിക് ആസിഡ് മുതലായ ജീവിതശൈലി രോഗങ്ങൾ മുൻകൂട്ടി മനസിലാക്കാൻ സഹായിക്കുന്ന ടെസ്റ്റുകൾ ഉൾപ്പെടുന്ന പാക്കേജ് സൗജന്യ നിരക്കിൽ (200) ചെയ്തു കൊടുക്കുകയും ചെയ്യും.
ക്യാമ്പിനെ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി അറിയിച്ചു.
കരിപ്പോളിയൻസ് വാർഷികത്തിന്റെ ഭാഗമായി സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് 50%നിരക്കിൽ ലാബ് പരിശോധന നടത്താനുള്ള പ്രിവിലേജ് കാർഡും , ഡിസ്കൗണ്ട് റേറ്റിൽ മരുന്നുകൾ ലഭിക്കുന്നതിനുള്ള കൂപ്പണുകളും നൽകും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Free kidney-sugar test on Friday at Karipol
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !