ഇനി അനഘ പുതു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ... പ്രാർത്ഥനയോടെ ഒരു നാട്

0

വളാഞ്ചേരി കൊട്ടാരത്തെ അനഘയുടെ ചികിത്സക്കായി പണം സ്വരൂപിക്കുന്നത് അവസാനിപ്പിക്കുന്നു. മുപ്പത്തിയാറ് ദിവസം കൊണ്ട് മുപ്പത്തിയഞ്ച് ലക്ഷത്തി അമ്പത്തിമൂവായിരത്തി മുന്നൂറ്റി അറുപത്തിയൊന്ന് രൂപ സമാഹരിച്ചതിനെ തുടർന്നാണ് അനഘ സഹായ ഫണ്ട് സമാഹരണം കമ്മറ്റി അവസാനിപിക്കുന്നത്.
 രക്താർബുധം ബാധിച്ച് മജ്ജ മാറ്റിവെക്കലിന് വിധേയയായി ആശുപത്രിയിൽ ചികിത്സ പുരോഗമിക്കുമ്പോൾ അനഘയുടെ അസുഖം പൂർണ്ണമായും ഭേദമായി പുതു ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രാർത്ഥനകളിലാണ് ഇനി എല്ലാവരും. ഫണ്ട് സ്വരൂപിക്കൽ അവസാനിപിച്ച് കൊണ്ട് കമ്മറ്റി പുറത്തിറക്കിയ കുറിപ്പ് ചുവടെ...

അനഘ ചികിത്സാ ഫണ്ട് സമാഹരണം അവസാനിപ്പിക്കുന്നു

⭕⭕⭕⭕⭕⭕⭕
 
പ്രിയരെ,
വളാഞ്ചേരി കൊട്ടാരത്ത് താമസിക്കുന്ന അനഘയുടെ ചികിൽസയുമായി ബന്ധപ്പെട്ട് ജനവരി 16 നാണ് MES KVM കോളേജിൽ യോഗം ചേർന്നത്.

തുടർന്ന് 29 ന് പഞ്ചാബ് നാഷനൽ ബാങ്കിന്റെ വളാഞ്ചേരി ശാഖയിൽ
അനഘയുടെയും , അച്ഛന്റെയും പേരിൽ Joint A/C open ചെയ്തു.
മെഡിക്കൽ സബ് കമ്മറ്റിക്ക് രൂപം നൽകി ആശുപത്രി അധികൃതരുമായും ഡോക്ടർമാരുമായുംവിശദമായ ചർച്ചകൾ നടത്തി ആവശ്യമായ  ചികിൽസ മുന്നോട്ട് നീങ്ങുകയാണ്

6.3.2023 ന് കമ്മറ്റി ചേർന്ന്  ഇത് വരെ യുള്ള ചർച്ച ചെയ്തു . ചികിത്സാ കമ്മറ്റിയുടെ സജീവ പ്രവർത്തനങ്ങളും നാട്ടിലെ നന്മ നിറഞ്ഞവരുടെ ഇടപെടലുകളും  കൂടി ചേർന്നപ്പോൾ 35,53,361 / രൂപ 
36 ദിവസം കൊണ്ട് സമാഹരിക്കാൻ കഴിഞ്ഞത് വലിയ വിജയമായി കമ്മറ്റി വിലയിരുത്തുകയുമുണ്ടായി. തുടർന്ന് ഈ Alc ലേക്ക് ഇനി സംഭാവനകൾ അയക്കേണ്ടതില്ല എന്നാണ് തീരുമാനം എടുത്തിരിക്കുന്നത് .

(എന്നാൽ ചില സംഘടനകൾ താൽപര്യമെടുത്ത് സമാഹരിച്ച സംഖ്യ കൾ ഏറ്റ് വാങ്ങും)

കുട്ടിയുടെ ചികിൽസ പുരോഗമിച്ചു കൊണ്ടിരിക്കുന്നു
ആശുപത്രിയിലെ ചികിൽസയും തുടർ പരിചരണവും
കമ്മറ്റിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരിക്കുമെന്ന്
അറിയിച്ചു കൊള്ളട്ടെ. സമാഹരണവുമായി സഹകരിച്ച  വ്യക്തികൾ സംഘടനകൾ  ക്ലബ്ബുകൾ കൂട്ടായ്മകൾ പ്രവാസികൾ മതസ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാച്ചുകൾ കുടുംബശ്രീ അയൽ കൂട്ടങ്ങൾ തൊഴിലുറപ്പുകാർ തുടങ്ങിയ എല്ലാവരോടുമുള്ള സ്നേഹം കടപ്പാട് നന്ദി അറിയിക്കുന്നു

അനഘ മോൾ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു അതിനായ് പ്രാർത്ഥിക്കുന്നു

അനഘ ചികിൽസ സഹായ സമിതി..
Content Highlights: Let Anagha come back to a new life... a country with prayers...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !