ലഖ്‌നൗ: രാജ്യത്തെ പിടിച്ചുലച്ച ഹത്രാസ് കൂട്ടബലാത്സംഗ കൊലക്കേസില്‍ പ്രതികളായ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. പ്രതികളായ ലവ്കുശ് സിംഗ്, രാമു സിംഗ്, രവി സിംഗ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂര്‍ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ എസ് സി/ എസ് ടി കോടതിയാണ് വ്യാഴാഴ്ച കേസില്‍ വിധി പറഞ്ഞത്.
സംഭവത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷമാണ് എസ് സി/ എസ് ടി കോടതി വിധി പറഞ്ഞത്. നാല് പ്രതികള്‍ക്കെതിരെയും കൂട്ട ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. മനപൂര്‍വമല്ലാത്ത നരഹത്യ, എസ് സി/ എസ് ടി ആക്ട് എന്നിവ പ്രകാരമാണ് മുഖ്യപ്രതി സന്ദീപ് ഠാക്കൂര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അതേസമയം കോടതി വിധിയില്‍ വിശ്വാസമില്ലെന്നും പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
2020 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലെ ബൂല്‍ഹര്‍ഗിയിലാണ് 19 കാരിയായ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാല് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരിച്ചത്.
മരണം ഉറപ്പാക്കിയ ശേഷം വീട്ടുകാരുടെ അനുവാദമില്ലാതെയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ഉദ്യോഗസ്ഥര്‍ ദഹിപ്പിച്ചത്. ഇത് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തിരുന്നു.
Content Highlights: Hathras gang rape case; UP court acquitted three accused
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !