പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് ടോസ് വീഴാന്‍ കേവലം 48 മണിക്കൂറുകള്‍ കൂടി ശേഷിക്കെ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി ബി.സി.സി.ഐ. നീല ജഴ്‌സിയും ക്രിക്കറ്റ് കിറ്റുമണിഞ്ഞ് നില്‍ക്കുന്ന 'ശക്തി' എന്ന പെണ്‍പുലിയാണ് പ്രഥമ ഡബ്ല്യു.പി.എല്ലിന്റെ ഭാഗ്യചിഹ്നം.
വേഗതയുടെയും കരുത്തിന്റെയും ആവേശത്തിന്റെയും പ്രതിരൂപമാണ് ശക്തിയെന്ന് ട്വിറ്ററിലൂടെ ഭാഗ്യചിഹ്നം പുറത്തിറക്കിക്കൊണ്ട് ജയ്ഷാ പറഞ്ഞു.
മാര്‍ച്ച് നാലിന് ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്രഥമ സീസണ് കൊടിയേറും. മുംബൈ ഇന്ത്യന്‍സ് , ഗുജറാത്ത് ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് കളത്തിലിറങ്ങുന്നത്. മഹാരാഷ്ട്രയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലും ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക.
നാലിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഏറ്റുമുട്ടല്‍. പുരുഷ ഐ.പി.എല്ലിനെ അപേക്ഷിച്ചു പ്ലേ ഓഫിലേക്ക് മൂന്നു ടീമുകള്‍ക്കു മാത്രമാണ് അവസരം ലഭിക്കുകയെന്നതാണ് വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രത്യേകത.
Content Highlights: The mascot of the first WPL was the female tiger; Name 'Shakti'
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !