പൃഥ്വിരാജും (Prithviraj) ബേസില്‍ ജോസഫും (Basil Joseph) ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍ (Guruvayoor Ambalanadayil). ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.
ഇപ്പോൾ ഇതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു വിവരം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു വര്‍ഷം മുമ്പ് കേട്ട കഥയാണിതെന്നും ഓര്‍ക്കുമ്പോഴെല്ലാം ചിരി വരുമെന്നും ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിനൊപ്പം സ്‌ക്രീനില്‍ എത്തുന്നതിന്റെ സന്തോഷം ബേസില്‍ ജോസഫും പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്.
Content Highlights: Prithviraj is the villain in 'Guruvayoorambala Natayil' starring Basil Joseph
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !