ഇതാദ്യമായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് സൗദി അറേബ്യയില്‍ വിസില്‍ മുഴങ്ങും. വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ് ട്രോഫി മത്സരത്തിന് സാക്ഷിയാകാനുള്ള ഒരുക്കത്തിലാണ് പ്രവാസികള്‍. സെമി മുതല്‍ കലാശപ്പോരാട്ടം വരെ നേരിട്ട് കണ്ട് ചരിത്രത്തിന്റെ ഭാഗമാകാനുള്ള സുവര്‍ണാവസരമായാണ് ഇതിനെ ഫുട്‌ബോള്‍ ആരാധകര്‍ കണക്കാക്കുന്നത്. സെമി മത്സരങ്ങള്‍ക്കായി നാല് ടീമുകളും തലസ്ഥാന നഗരമായ റിയാദിലെത്തിക്കഴിഞ്ഞു.
പഞ്ചാബ്, സര്‍വീസസ്, കര്‍ണാടക, മേഘാലയ ടീമുകളാണ് റിയാദിലെത്തിയത്. ബുധനാഴ്ച റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി മത്സരത്തില്‍ പഞ്ചാബും മേഘാലയയും തമ്മില്‍ ഏറ്റുമുട്ടും. സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യന്‍ സമയം വൈകീട്ട് 5.30) ആണ് മത്സരം. മാര്‍ച്ച് നാലിന് വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ഫൈനല്‍ പോരാട്ടത്തിന് കിങ് ഫഹദ് സ്റ്റേഡിയം സാക്ഷിയാകും.
ചരിത്രത്തിലെ ആദ്യത്തെ വിദേശ സന്തോഷ് ട്രോഫിക്കായി സൗദി മണ്ണില്‍ മത്സരിക്കുന്ന നാല് ടീമുകളെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് SAFF ജനറല്‍ സെക്രട്ടറി ഇബ്രാഹിം അല്‍കാസിം പറഞ്ഞു. ഈ മത്സരത്തിന്റെ മൂല്യത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ തമ്മിലുള്ള ആഴത്തില്‍ വേരൂന്നിയ ബന്ധത്തിന്റെ മതിയായ സാക്ഷ്യമാണിതെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഡോ ഷാജി പ്രഭാകരന്‍ പറഞ്ഞു. ticketmax.com ലൂടെയും ആപ്പ് വഴിയും ടിക്കറ്റ് ലഭ്യമാണ്. മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ച് സൗദി റിയാലാണ്.
Content Highlights: Santosh Trophy fight now in Saudi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !