ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം പ്രപവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.'മേഘാലയയും നാഗാലാന്‍ഡും ത്രിപുരയും പോലെ ബിജെപി കേരളത്തിലും സര്‍ക്കാരുണ്ടാക്കും. ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. ഡല്‍ഹിയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞു.
ഒരു സംസ്ഥാനത്ത് ഗുസ്തി, മറ്റൊരു സംസ്ഥാനത്ത് ദോസ്തി എന്ന കോണ്‍ഗ്രസ്-സിപിഎം നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. ബിജെപിയുടേത് കഠിനാധ്വാനത്തിന്റെ വിജയമാണ്. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മോദിക്ക് ശവക്കുഴി തോണ്ടാന്‍ ചിലര്‍ ആഗ്രഹിച്ചതിന് ശേഷവും താമര വിരിഞ്ഞു. നോര്‍ത്ത് ഈസ്റ്റിനെ പാടെ മറന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് അവരെ ജനം കയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി സഖ്യം ഭരണം നിലനിര്‍ത്തി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ എന്‍പിപിക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The Prime Minister said that BJP will form the government in Kerala as in the North Eastern states
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !