ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ യുവതിയും യുവാവും ചേർന്ന് മോഷ്ടിച്ചു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷണം. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഭവം.
യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാർഥിച്ചു. ഇതിന് പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയിൽ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കിൽ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.
ശാന്തിക്കാരൻ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോൾ ശ്രീകോവിലിനു മുന്നിൽ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരൻ എത്തിയപ്പോഴാണു കാണിക്ക വഞ്ചികൾ നഷ്ടമായ വിവരം മനസിലായത്. ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.
ക്ഷേത്രത്തിൽ മൂന്ന് മാസം മുൻപും കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടർന്നാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.
Content Highlights: He reached the temple grounds and prayed; After that, the young man and the young woman were caught in the CCTV
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !