ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ. 2022 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് റദ്ദാക്കിയ രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയെന്ന് ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സസ് നൗ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്റര്‍നെറ്റ് നിരോധിക്കുന്നതില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ വര്‍ഷം 84 തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍, വിവിധ തെരഞ്ഞെടുപ്പുകള്‍ തുടങ്ങി വിവിധ കാരണങ്ങളാണ് ഇന്റര്‍നെറ്റ് വിച്ഛേദത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. 49 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ജമ്മുകാശ്മീരാണ് ഇതില്‍ ഏറ്റവും മുന്നിലുള്ളത്.
രാജസ്ഥാനില്‍ പന്ത്രണ്ട് തവണയും പശ്ചിമബംഗാളില്‍ ഏഴ് തവണയുമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മൗലികാവകാശങ്ങള്‍ക്കെതിരായ ആക്രമണമാണ് ഇതെന്ന് സീനിയര്‍ ഇന്റര്‍നാഷ്ണല്‍ കൗണ്‍സലറും ഏഷ്യാ പസഫിക് പോളിസി ഡയറക്ടറുമായ രമണ്‍ ജിത് സിംഗ് പറഞ്ഞു. 2022 ല്‍ ലോകത്താകമാനം 35 രാജ്യങ്ങളില്‍ 187 തവണയാണ് ഇന്റര്‍നെറ്റ് വിച്ഛദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: India is the country with the most frequent internet outages
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !