തീവണ്ടിയാത്രക്കിടയിൽ വീണ് പരിക്കേറ്റ കുറ്റിപ്പുറം കെ.എം.സി.ടി. വിദ്യാർത്ഥി മരണപെട്ടു

0
തീവണ്ടിയാത്രക്കിടയിൽ വീണ് പരിക്കേറ്റു.. കുറ്റിപ്പുറം കെ.എം.സി.ടി. വിദ്യാർത്ഥി മരണപെട്ടു Kutippuram KMCT student died after falling while traveling by train

കുറ്റിപ്പുറം:
തീവണ്ടി യാത്രക്കിടെ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരണപെട്ടു. നിലമ്പൂർ അമരമ്പലം ഏമങ്ങാട് തെക്കുമ്പുറത്ത് വീട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് നിഹാലാണ് മരണപെട്ടത്. മഹാരാഷ്ട്രയിലെ അശുപത്രിയിൽ ചികിത്സയിലായിരുന്നു.
 
കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു നിഹാൽ.
പഠനയാത്രയുടെ ഭാഗമായി കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥികളായ 52 പേരും മൂന്ന് കോളേജ് ജീവനക്കാരും ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടത്. 

ചൊവാഴ്ച മൂന്ന് മണിയോടെ മുംബൈ കല്ല്യാൺ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ഉടനെ തൊട്ടടുത്ത അശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതമായതിനാൽ മുംബൈ സയണിലെ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തി ചികിത്സയിൽ തുടരവെ വ്യാഴാഴ്ച വൈകുന്നേരമാണ് നിഹാൽ മരണമടഞ്ഞത്. 

നിഹാലിൻ്റെ ബന്ധുക്കൾ മുംബൈയിൽ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. അപകടത്തെ തുടർന്ന് യാത്ര റദ്ധാക്കിയ വിനോദ യാത്രാ സംഘം നാട്ടിലേക്ക് തിരിച്ചു..
Content Highlights:Kutippuram KMCTT student died after falling while traveling by train
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !