എടയൂർ ഋഷി പുത്തൂർ വിഷ്ണു ക്ഷേത്രം - ശിവക്ഷേത്രം പൂരാഘോഷം മാർച്ച് 12ന് ഞായറാഴ്ച നടക്കും.. പൂരാഘോഷം ഗംഭീരമാക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് പൂരാഘോഷ കമ്മറ്റി.
ആഘോഷങ്ങളുടെ മുന്നോടിയായി ശനിയാഴ്ച വൈകീട്ട് മെഗാ തിരുവിതിര, കലാപരിപാടികൾ, നാടകം "മാക്കാൻ " എന്നിവ അരങ്ങേറും. ഞായറാഴ്ച
വിവിധ ദേശ കമ്മറ്റികളുടെ ഗംഭീര വരവുകൾ പൂരാഘോഷത്തിന് മാറ്റ് കൂട്ടും.. ഗജവീരൻ, കാള, പൂതൻ, തിറ, നാടൻ കലാരൂപങ്ങൾ എന്നിവ ഉണ്ടാകും.
രാത്രി 8 മണി മുതൽ 9 മണി വരെ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയ സന്തോഷ് ആലങ്കോട് & മനോജ് കല്ലടത്തൂർ എന്നിവർ നയിക്കുന്ന ഡബിൾ തായമ്പക അരങ്ങേറും.
9 മണിക്ക് ശേഷം വർണ്ണ വിസ്മയം തീർത്ത് ഫാൻസി വെടിക്കെട്ടും രാത്രി പന്ത്രണ്ട് മണിക്ക് നവചേതന നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻപാട്ട് ദൃശ്യാവിഷകാരവും ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകും.. ആഘോഷങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
Content Highlights: Edayur Pooram Sunday as a national festival.. Pooraghosha will be colorful this time
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !