ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്ബന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഏഴ് ഗോളിന് തകര്‍ത്ത് ലിവര്‍പൂള്‍.
ലിവര്‍പൂളിനായി മുഹമ്മദ് സലാ, കോഡി ഗാക്പോ, ഡാര്‍വിന്‍ ന്യൂനിയസ് എന്നിവര്‍ ഇരട്ടഗോള്‍ നേടി. ജയത്തോടെ ലിവര്‍പൂള്‍ പോയന്‍റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ ആന്‍ഫീല്‍ഡില്‍ ആറാടുകയായിരുന്നു ലിവര്‍പൂള്‍. ഈ സീസണില്‍ തൊട്ടതെല്ലാം പിഴച്ച ചെമ്ബട ചിരവൈരികളെ മുന്നില്‍ കിട്ടിയപ്പോള്‍ കലി തീര്‍ത്തു.
ആദ്യ പകുതിയില്‍ തുല്യശക്തികളുടെ പോരാട്ടമായിരുന്നെങ്കിലും 43-ാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെ ലിവര്‍പൂള്‍ ഒരടി മുന്നിലെത്തി. എന്നാല്‍ രണ്ടാംപകുതിയില്‍ മാഞ്ചസ്റ്ററിനെ ലിവര്‍പൂളില്‍ മുക്കിക്കൊല്ലുന്ന ചെമ്ബടയെ ആണ് ആന്‍ഫീല്‍ഡ് കണ്ടത്. രണ്ടാം പകുതിയില്‍ യുണൈറ്റഡിന് പന്ത് കാലില്‍കിട്ടും മുന്‍പേ ലിവര്‍പൂള്‍ ലീഡുയര്‍ത്തി. 47ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനിയസ് ആയിരുന്നു ലിവര്‍പൂളിന്‍റെ രണ്ടാം ഗോള്‍ നേടിയത്.
യുണൈറ്റഡിന്‍റെ ഞെട്ടല്‍മാറും മുന്‍പേ 50-ാം മിനിറ്റില്‍ വീണ്ടും ഗാക്പോ സ്കോര്‍ ചെയ്തു. അടുത്തത് സൂപ്പര്‍താരം മുഹമ്മദ് സലായുടെ ഊഴം. 66-ാം മിനിറ്റില്‍ സലാ നേടിയ ഗോളില്‍ ലിവര്‍പൂള്‍ നാല് ഗോളിന് മുന്നില്‍. എഴുപത്തിയഞ്ചാം മിനുറ്റില്‍ ഉജ്വലഗോളിലൂടെ ന്യൂനിയസും ഡബിള്‍ തികച്ചു.
83ആം മിനുറ്റില്‍ വീണ്ടും മുഹമ്മദ് സലാ ലിവര്‍പൂളിന്‍റെ ലീഡുയര്‍ത്തി. 129 ഗോളുകളുമായി പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ ടോപ്സ്കോററെന്ന റെക്കോര്‍ഡും ഈജിപ്ഷ്യന്‍ താരം സ്വന്തമാക്കി. യുണൈറ്റഡിനെതിരെ തുടര്‍ച്ചയായി ആറ് കളിയില്‍ ഗോള്‍ നേടുന്ന ലിവര്‍പൂള്‍ താരവുമാണ് സലാ. മുങ്ങിയ മാഞ്ചസ്റ്റര്‍ കപ്പലിലില്‍ അവസാന ആണിയടിച്ച് റോബര്‍ട്ടോ ഫിര്‍മിനോയും സ്കോര്‍ പട്ടികയില്‍ ഇടംപിടിച്ചു. ആന്‍ഫീല്‍ഡിനെ ചെന്പട്ടണിയിപ്പിച്ച ആരാധകര്‍ക്ക് മുന്നില്‍ ക്ലോപ്പിനും സംഘത്തിനും സീസണിലെ ഏറ്റവും വലിയജയം.തോല്‍വി എറിക് ടെന്‍ഹാഗിന്‍റെയും യുണൈറ്റഡിന്‍റെയും കിരീടപ്രതീക്ഷയ്ക്കും തിരിച്ചടിയായി.
Content Highlights: Liverpool beat Manchester United by seven goals
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !