![]() |
പ്രതീകാത്മക ചിത്രം |
ന്യൂഡല്‍ഹി: വിമാനത്തില്‍ മദ്യപിച്ച വിദ്യാര്‍ഥി സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ വച്ചായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലെത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് 292 നമ്പര്‍ വിമാനത്തിലായിരുന്നു യാത്രികന് ദുരനുഭവം ഉണ്ടായവയത്. യുഎസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ് സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചത്. അയാള്‍ മദ്യലഹരിയിലായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചേക്കാമെന്നതിനാൽ, സഹയാത്രികനോടും എയർലൈൻ ജീവനക്കാരോടും ഇയാൾ ക്ഷമാപണം നടത്തിയതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. പൊലീസ് മൊഴി രേഖപ്പെടുത്തിവരികയാണെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് പൊലീസിനെ എയർലൈനും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.എടിസി വിവരം സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ പ്രതിയെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.
സിവില്‍ ഏവിയേഷന്‍ റൂള്‍ അനുസരിച്ച് ഒരു യാത്രക്കാരന്‍ അനാശാസ്യ പെരുമാറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ വിമാനയാത്രക്ക് വിലക്കും ഏര്‍പ്പെടുത്തും. കഴിഞ്ഞ വർഷം എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്കിൽനിന്നു ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു ശങ്കർ മിശ്ര എന്നയാൾ മൂത്രമൊഴിച്ച സംഭവം വിവാദമായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Urinated on passenger again on plane; The student is in custody
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !