![]() |
പ്രതീകാത്മക ചിത്രം |
തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ഇന്‍സ്പെക്ടറെ കൂടി പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍ ശിവശങ്കരനെയാണ് പിരിച്ചുവിട്ടത്. പൊലീസ് നിയമത്തിലെ 86(3) വകുപ്പ് അനുസരിച്ചാണു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നടപടി.
ശിക്ഷണ നടപടികളുടെ ഭാഗമായി നേരത്തേ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇന്‍സ്‌പെക്ടര്‍ നേരിട്ടു ഹാജരായി വിശദീകരിക്കുകയും ചെയ്തിരുന്നു. ശിവശങ്കരന്റെ വാദത്തില്‍ കഴമ്പില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. പലവട്ടം ശിക്ഷണ നടപടികള്‍ നേരിട്ടിട്ടും ശിവശങ്കരന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ ഉള്‍പ്പെടുകയും സ്വഭാവദൂഷ്യം തുടരുകയുമാണെന്നു ഡിജിപി വിലയിരുത്തി.
ഇയാള്‍ക്കെതിരേ ബലാത്സംഗം, വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. 11 തവണ വകുപ്പ് തല നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Sexually assaulted the complainant; The crime branch inspector was dismissed from service
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !