വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ യിലെ വനിതകൾക്കായുള്ള മൂന്നാം ഘട്ട പെണ്ണാട് വിതരണം നടന്നു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ വെറ്റിനറി സർജൻ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു. ജനറൽ വിഭാഗഠ 50% സബ്സിഡി നിരക്കിലും, എസ്.സി വിഭാഗം 75% സബ്സിഡി നിരക്കിലുമാണ് പെണ്ണാട് വിതരണം ചെയ്യുന്നത്. ഗുണഭോക്ത വിഹിതം അടച്ച എല്ലാവർക്കും മൂന്ന് ഘട്ടങ്ങളിലായി പെണ്ണാട് വിതരണം ചെയ്തു. കൗൺസിലർമാരായ ഷിഹാബ് പാറക്കൽ, സുബിത രാജൻ, ബദരിയ മുനീർ തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: Valanchery Municipal Corporation distributed sheep to women
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !