ഉംറക്കായി ഭർത്താവിനൊപ്പം സൗദിയിൽ എത്തിയ യുവതി മരിച്ചു

0
ഉംറക്കായി ഭർത്താവിനൊപ്പം സൗദിയിൽ എത്തിയ യുവതി മരിച്ചു The woman who came to Saudi Arabia with her husband for Umrah died

ഉംറക്കായി ഭർത്താവിനൊപ്പം സൗദിയിൽ എത്തിയ യുവതി മരിച്ചു. മലപ്പുറം സ്വദേശിനി പള്ളിക്കൽ ബസാർ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടൻ നസീറ ആണ് മരിച്ചത്. ഇവർ മദീനയിൽ വെച്ചാണ് മരിച്ചത്. 36 വയസായിരുന്നു. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് സന്ദർശനത്തിന് പോയതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൂടെയുണ്ടായിരുന്ന ഭർത്താവ് മനക്കടവൻ ചോയക്കാട് വീട്ടിൽ അഷ്‌റഫും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിങ് ഫഹദ് ആശുപത്രിയിൽ ആണ് ഇവരെ പ്രവേശിപ്പിച്ചത്.

ഫഹദ് ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്നതിന് ഇടയിൽ ആണ് മരണം സംഭവിച്ചത്. ദേവതിയാൽ ഹെവൻസ് സ്ക്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു നസീറ. പൊതുപ്രവർത്തന രംഗത്ത് വളരെ സജീവമായി നിന്നിരുന്ന വ്യക്തിയായിരുന്നു, ടീൻ ഇന്ത്യ പള്ളിക്കൽ ബസാർ ഏരിയ സെക്രട്ടറിയാണ്. പിതാവ്,, യൂസഫ് അമ്പലങ്ങാടൻ, മാതാവ് ആയിഷ കുണ്ടിൽ. മക്കൾ. അമീർ നാജിഹ്, അഹ്വാസ് നജാവാൻ, സഹോദരങ്ങൽ, നൗഷാദ്, സിയാദ്, സഫ്വാന.

നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ തന്നെ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാമൂഹിക പ്രവർത്തകർ ചെയ്യന്നുണ്ട്. 
Content Highlights: The woman who came to Saudi Arabia with her husband for Umrah died
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !