വളാഞ്ചേരി: വളാഞ്ചേരി ടൗണിൽ പുതിയ ബസ് സ്റ്റാൻ്റിനു അപേക്ഷ ക്ഷണിച്ചതുമായി ബന്ധപ്പെട്ടു ഇടതുപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2004 ലാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി പുതിയ ബസ് സ്റ്റാൻ്റിനു അപേക്ഷ ക്ഷണിച്ചത്. അന്നു അഞ്ചു അപേക്ഷകൾ ലഭിച്ചതിൽ നിന്നു പഞ്ചായത്ത് നിർദേശിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച അപേക്ഷകർക്കു ബി ഒ ടി അടിസ്ഥാനത്തിൽ ബസ് സ്റ്റാൻ്റ് നിർമ്മിക്കാൻ അനുമതി നൽകുകയുമായിരുന്നു. എന്നാൽ 20 ഓളം വർഷമായിട്ടും പ്രസ്തുത വ്യക്തികൾ കരാർ പാലിക്കാൻ തയ്യാറായിട്ടില്ല. ഇതിനിടയിൽ വന്ന മുഴുവൻ ഭരണ സമിതികളും നിരവധി തവണ രേഖാമൂലം കക്ഷികളോടാവശ്യപ്പെട്ടിട്ടും അവർ ബസ് സ്റ്റാൻ്റ് നിർമ്മിച്ചു നഗരസഭക്ക് കൈമാറാൻ തയ്യാറായിട്ടില്ല. ഈ വർഷം നഗരസഭ പ്രസ്തുത കക്ഷികൾക്കെതിരെ ഹൈക്കോടതിയിൽ കരാർ ലംഘനത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.2004 ൽ കരാർ വെച്ച ബസ് സ്റ്റാൻ്റ് നിർമ്മാണത്തിൽ നിന്നും മുനിസിപ്പാലിറ്റി പിറകോട്ടു പോയിട്ടില്ലെന്നും ടൗണിലെ ഗതാഗതക്കുരുക്കും നിലവിലിലുള്ള ബസ് സ്റ്റാൻ്റിലെ സ്ഥല പരിമിതിയും കണക്കിലെടുത്താണ് പുതിയ ബസ് സ്റ്റാൻ്റിനു അപേക്ഷ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലായ് 25 നു ചേർന്ന കൗൺസിൽ യോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ ഉൾപെടെ ഐക്യ കണ്ഠേനയാണ് പുതിയ ബസ് സ്റ്റാൻ്റിനു അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചത്. നഗരത്തിൻ്റെ വികസന വളർച്ചയിൽ അരിശം പൂണ്ട ഇടത് പക്ഷം പുതിയ ബസ് സ്റ്റാൻ്റ് നിർമ്മാണം അനന്തമായി നീട്ടിക്കൊണ്ടുപോയി വികസനത്തെ തടസപ്പെടുത്താനുള്ള
ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംശയിക്കുന്നതായും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, സ്റ്റാറ്റിങ് കമ്മറ്റി ചെയർമാൻമാരായ സി എം റിയാസ്, മുജീബ് വാലാ സി, മാരാത്ത് ഇബ്രാഹിം, ദീപ്തി ശൈലേഷ് തുടങ്ങിയവർ നഗരസഭയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Chairman of Valanchery Municipal Corporation said that the left wing is trying to hinder development.
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !