വളാഞ്ചേരി: ഇരിമ്പിളിയം ഹയർ സെക്കൻ്ററി സ്കൂളിന് കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളുടെ ശുപാർശ പ്രകാരം സംസ്ഥാന സർക്കാർ കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടി തൊണ്ണൂറു ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് കേരള വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി.സബാഹ് തുടങ്ങി ത്രിതല പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി സംഘടനാ പ്രതിനിധികൾ സംബന്ധിക്കും. ഒന്നര വർഷത്തിനുള്ളിൽ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാകുമെന്നും പുതിയ കെട്ടിടം വരുന്നതോടുകൂടി സ്കൂളിൻ്റെ മുഖഛായ തന്നെ മാറുമെന്നും അധികൃതർ പറഞ്ഞു. സ്കൂളിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത് .ഇതിൻ്റെ ഫലമായി കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളേയും വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൾ ഡോ.ശ്രീലേഖ ജി.എസ്,പി.ടി.എ പ്രസിഡൻ്റ് വി.ടി.അമീർ, പി.ടി.വൈസ് പ്രസിഡൻ്റ് രാജീവ് വട്ടപ്പറമ്പ്, പി.ടി.എ കമ്മിറ്റി ഭാരവാഹികളായ ബാബു പുറമണ്ണൂർ, സോമൻ.ടി.ആർ വലിയ കുന്ന് എന്നിവർ സംബന്ധിച്ചു.
Content Highlights: A new building is coming up for Irimpiliyam Govt. Higher Secondary School..
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !