തിരുവന്തപുരം: നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ തല്ല്. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്. ബുധനാഴ്ച വൈകിട്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ട് തിരിച്ചു വീട്ടില്‍ പോകുന്നതിനിടയിലാണ് സംഭവം.
മുടിയില്‍ പിടിച്ച് വലിക്കുന്നതും തലയില്‍ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ആദ്യഘട്ടത്തില്‍ സഹപാഠികളായ കുട്ടികള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും മറ്റുളളവര്‍ നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒട്ടേറെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നത്.
മറ്റ് വിദ്യാര്‍ത്ഥികളും യാത്രക്കാരും തമ്മിലടി കണ്ടുനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പെണ്‍കുട്ടികള്‍ പരസ്പരം ചില പേരുകള്‍ വിളിച്ച് കളിയാക്കിയെന്നും ഇതിന്റെ പേരിലാണ് തര്‍ക്കമുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. നെടുമങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ഇതിനുമുന്‍പും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.
Content Summary: Girls fight at KSRTC bus stand
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !