തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ മഴക്കെടുതി രൂക്ഷം. കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി ജനം ദുരിതത്തില്‍.
അഞ്ഞൂറിലേറെ വീടുകള്‍ വെള്ളത്തിലായി. വെള്ളം കയറി വീടുകളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്.
ഗൗരീശപട്ടം, കുഴിവയല്‍, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളില്‍ ഇന്നലെ മുതല്‍ വെള്ളം കയറി. രാത്രി പെയ്ത കനത്തമഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങള്‍ വീണ്ടും മുങ്ങി. കോസ്‌മോപൊളീറ്റന്‍ ആശുപത്രിയുടെ താഴത്തെ നില വീണ്ടും മുങ്ങി. കാന്റീനുള്ളിലും വെള്ളം കയറി.
ശ്രീകാര്യം അണിയൂര്‍, ചെമ്ബഴന്തി മഴ കനത്ത നാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. മതിലിടിഞ്ഞും മരം വീണുമാണ് അപകടം. കരകുളത്ത് ഫ്‌ലാറ്റിനറെ മതില്‍ ഇടിഞ്ഞു. കമരമന നെടുങ്കാട് റോഡില്‍ വള്ളം കയറി. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവേഴ്‌സ് സംഘമാണ് വീടുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. കഴിഞ്ഞ മാസം 15 ന് പെയ്ത കനത്തമഴയില്‍ നഗരം മുങ്ങിയിരുന്നു. 30 ന് മന്ത്രിമാര്‍ വിളിച്ച യോഗത്തില്‍ വെള്ളപ്പൊക്കം തടയാന്‍ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു, ആമയിഴഞ്ചാന്‍ തോട് അടക്കമുള്ള തോടുകളുടെ ആഴം കൂട്ടാനായിരുന്നു പ്രധാന തീരുമാനം. മണ്ണ് കുറെ മാറ്റിയെങ്കിലും അതെല്ലാം തോടിന്റെ കരയില്‍ നിന്നും മാറ്റിയില്ല. വീണ്ടും മഴയെത്തിയതോടെ മണ്ണ് വീണ്ടും തോടിലേക്ക് വീണു. ശുചീകരണം വെള്ളത്തിലുമായി.
Content Summary: Heavy rain in the capital; More than 500 houses were flooded
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !