കോട്ടക്കൽ: മുപ്പത്തിനാലാമത് മലപ്പുറം റവന്യൂജില്ലാ കലോത്സവത്തിന് കോട്ടയ്ക്കലിൽ എത്തിച്ചേരുന്ന പതിനായിരത്തിലേറെ വരുന്ന മത്സരാർത്ഥികളുടെ ആരോഗ്യ - ശുചിത്വ പരിപാലനത്തിനായുള്ള വെൽഫെയർ കമ്മറ്റി പൂർണ്ണ സജ്ജമായി. പ്രധാന വേദിക്കു സമീപത്തായി ഒരുക്കിയ വെൽഫെയർ സെന്ററിൽ മേള നടക്കുന്ന ദിവസങ്ങളിൽ മുഴുവൻ സമയവും സുസജ്ജമായ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാവും . കോട്ടയ്ക്കൽ ഗവ. ആശുപത്രി, ആര്യവൈദ്യശാല ആശുപത്രി , ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നീ ആതുരാലയങ്ങളിലെ മെഡിക്കൽ ടീം മത്സരാർത്ഥികളുടെ സ്വാസ്ഥ്യത്തിനായി പ്രവർത്തിക്കും. ആംബുലൻസ് സൗകര്യത്തോടെയുള്ള ആരോഗ്യ പരിപാലന യൂണിറ്റ് തയ്യാറായിട്ടുണ്ട്. അഗ്നിശമന സേനയുടെ പ്രത്യേക യൂണിറ്റും പ്രവർത്തന സജ്ജമായി മേളയിലുണ്ടാവും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജലസംഭരണികൾ അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി. ശുചിമുറികളുടെ വൃത്തി ഉറപ്പാക്കുന്നതിനായി പ്രത്യേക ജീവനക്കാരും പ്രവർത്തിക്കും. എല്ലാ വേദികൾക്കു സമീപവും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. വൈകിട്ട് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും ഗാന്ധിനഗർ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ സൗജന്യ ചുക്കുകാപ്പി വിതരണവും മേളയോടനുബന്ധിച്ച് നടക്കുമെന്ന് വെൽഫെയർ കമ്മറ്റി കൺവീനർ കെ ശ്രീകാന്ത് പറഞ്ഞു.
പ്രധാന വേദിക്ക് സമീപമായി തയ്യാറാക്കിയ വെൽഫെയർ ഓഫീസിന്റെ ഉദ്ഘാടനം കോട്ടയ്ക്കൽ നഗരസഭാ ആക്ടിങ്ങ് ചെയർപേഴ്സൺ ഡോ. അനീഷ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയാമു , ജനറൽ കൺവീനർ മലപ്പുറം ഡി ഡി ഇ - കെ പി രമേഷ് കുമാർ, പ്രിൻസിപ്പൽ പി ആർ സുജാത , വെൽഫെയർ കമ്മറ്റി കൺവീനർ കെ ശ്രീകാന്ത് , ജോയിന്റ് കൺവീനർ ജിതേഷ് കെ , റോയിച്ചൻ ഡൊമനിക് , ഡോ വി അബ്ദുസമദ് , ഉമ്മർ കെ ടി, സനോജ് കെ , ടി കെ അബ്ദുൾ കരീം, എൻ അബ്ദുൾ ഷരീഫ്, പ്രവീൺ തുടങ്ങിയവർ സംബന്ധിച്ചു.
Content Summary: Malappuram District Arts Festival: Welfare Committee is ready.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !