ഇന്ന് മുതല്‍ റേഷന്‍ കടകള്‍ക്ക് പുതിയ സമയ ക്രമം

0

സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ കടകള്‍ പുഃനക്രമീകരിച്ച സമയ ക്രമത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമായിരിക്കും പ്രവര്‍ത്തിക്കുക.

ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.

മസ്റ്ററിങും റേഷന്‍ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്‌നമുണ്ടാക്കുമെന്നു വിലയിരുത്തിയിരുന്നു. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു.

ശിവരാത്രി ദിനമായ മാര്‍ച്ച്‌ എട്ടിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.

Content Summary: New timings for ration shops from today

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !