ഈ വേനല്‍ക്കാലത്ത് പ്രകൃതിയില്‍ ഇത്രയധികം ചൂടുള്ള സമയത്ത് നിങ്ങളുടെ വിലയേറിയ ഉപകരണങ്ങളുടെ സംരക്ഷണത്തിന് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ചൂടും തണുപ്പും അധികമായാല്‍ സ്മാര്‍ട്ട്ഫോണുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ വരാം. മിക്ക ഉപകരണങ്ങളുടെയും ഡിസ്പ്ലെയുടെ വലുപ്പവും ബ്രൈറ്റ്നസും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് നല്ല ഒരു കാര്യമാണെങ്കിലും ചൂടുകാലത്ത് ഉപകരണങ്ങള്‍ ചൂടാകാനും കാരണമാകും. ഡിസ്പ്ലെ ബ്രൈറ്റ്നസ് കുറച്ച് ചൂടാകല്‍ കുറയുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക. എന്തായാലും, ഒരിക്കല്‍ ചൂടായാല്‍ അത് വീണ്ടും തണുത്തു വരാന്‍ അല്‍പം സമയമെടുക്കും. ഫോണ്‍ ചൂടായി കഴിഞ്ഞാല്‍ അതിന്റെ പ്രകടനത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സമയത്ത് ഗെയിമുകള്‍ കളിക്കാന്‍ ശ്രമിക്കുന്നതും ഫോണുകളെ പ്രതികൂലമായി ബാധിക്കാം. ഫോണ്‍ ചാര്‍ജിങ് ഇടയ്ക്കുവച്ച് മുറിയുന്നത് ചൂടുമൂലം ഉണ്ടായേക്കാവുന്ന തകരാര്‍ ഒഴിവാക്കാനായാണത്രെ.
മിക്ക ഫോണുകളും ഈ കാലത്ത് ഫാസ്റ്റ് ചാര്‍ജിങ് രീതികള്‍ പ്രയോജനപ്പെടുത്തുന്നുണ്ടല്ലോ. എന്നുപറഞ്ഞാല്‍ ധാരാളം വൈദ്യുതി ഒറ്റയടിക്ക് ഫോണ്‍ ബാറ്ററിയിലേക്ക് കടത്തിവിടാന്‍ ശ്രമിക്കുന്നു. ഈ സമയത്ത് ഫോണ്‍ ചൂടാകുന്നു. മിക്ക ഫോണുകളിലും ചൂട് അറിയാനുള്ള സെന്‍സറുകള്‍ ഉണ്ട്. ഇവ സന്ദര്‍ഭോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചാണ് ഫോണിലേക്കുള്ള വൈദ്യുത പ്രവാഹം കട്ട് ആക്കുന്നത്. ചിലപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ ചാര്‍ജിങ് സ്പീഡ് കുറയ്ക്കുകയാകാം ചെയ്യുന്നത്. ഫോണില്‍ നിന്ന് ചൂട് വലിഞ്ഞുപോയിരിക്കുന്ന സമയത്താണെങ്കില്‍ ക്വിക് ചാര്‍ജിങും മറ്റും പ്രതീക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും കാണാം. ഫോണില്‍ കേസ് ഇട്ടിട്ടുണ്ടെങ്കില്‍ അത് ഊരിവച്ച് അല്‍പം തണുത്ത ശേഷം ചാര്‍ജ് ചെയ്ത് നോക്കുക. വയര്‍ലെസ് ചാര്‍ജര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനു പകരം വയേഡ് ചാര്‍ജര്‍ കണക്ടു ചെയ്തു നോക്കാം. വയര്‍ലെസ് ചാര്‍ജര്‍ സ്വന്തമായി ചൂടുണ്ടാക്കുമല്ലോ. ചാര്‍ജിങ് നടക്കുന്ന സമയത്ത് അത് ഉപയോഗിക്കാതിരിക്കുന്നതും ഗുണം ചെയ്തേക്കാം.
ഐഫോണുകള്‍ അടക്കം ചില ഹാന്‍ഡ്സെറ്റുകളില്‍ ബാറ്ററി ഹെല്‍ത് വിഭാഗമുണ്ട്. ബാറ്ററി മാറ്റാന്‍ സമയമായോ എന്ന് അവിടെ നോക്കി തിട്ടപ്പെടുത്താം. ബാറ്ററിയുടെ ശേഷി കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് ഫോണിനു പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ ചാര്‍ജ് നല്‍കാന്‍ സാധിക്കണമെന്നില്ല. ഇതും പ്രകടനത്തെ ബാധിച്ചേക്കാം. പൊതുവെ 2 വര്‍ഷത്തിനിടയ്ക്ക് ഫോണുകളുടെ ബാറ്ററികള്‍ കേടാകാറില്ല. അതിലും പഴക്കമുള്ള ഫോണുകള്‍ ആണെങ്കില്‍ ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുന്നതും നന്നായിരിക്കും.
കഴിയുന്നതും ഫോണിനൊപ്പം ലഭിച്ച ചാര്‍ജര്‍ തന്നെ ഉപയോഗിക്കാന്‍ ശ്രെമിക്കുക, പകരം ഏതെങ്കിലും കമ്ബനി നിര്‍മിച്ച ചാര്‍ജര്‍ ഉപയോഗിക്കുന്നതും ചൂടാകല്‍ പ്രശ്നങ്ങള്‍ വഷളാകാന്‍ ഇടയാക്കാം. ഫോണ്‍ അമിതമായി ചൂടായിട്ടില്ലെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. സാധിക്കുന്നിടത്തോളം ഫോണ്‍ ഒന്നു തണുക്കാന്‍ കാത്തിരിക്കുന്നത് ഫോണ്‍ ഹെല്‍ത്തിന് കുറിച്ച് ഉത്കണ്ഠയുള്ളവര്‍ പരിശീലിക്കേണ്ട കാര്യമാണ്. ചാര്‍ജ് ചെയ്യാനായി രാത്രി മുഴുവന്‍ കുത്തിയിടുന്നതും സാധിക്കുമെങ്കില്‍ ഒഴിവാക്കുക.
Content Summary: Does the smartphone heat up in the summer heat? There is a solution
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !