ഒടിടി റിലീസിന് തയാറെടുത്ത് ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍

0

ഒടിടി റിലീസിന് തയാറെടുത്ത് ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍. 100 കോടി ക്ലബില്‍ കയറി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയ മലയാള സിനിമ മുതല്‍ ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയമായ നിരവധി സിനിമകളാണ് ഒടിടിക്കായി തയാറെടുക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മെയ് അഞ്ച് മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. മലയാള സിനിമയുടെ സീന്‍ മാറ്റിയ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടാന്‍ അധിക സമയം ഒന്നും എടുത്തിരുന്നില്ല. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ പ്രേക്ഷകര്‍ക്ക് ചിത്രം ആസ്വദിക്കാനാകും.

മേക്കിങ് കൊണ്ടും അഭിനയം കൊണ്ടും സിനിമയ്ക്ക് പിന്നിലെ പ്രയത്‌നം കൊണ്ടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ സിനിമയാണ് ‘ആടുജീവിതം’. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ആടുജീവിതത്തെ സ്വീകരിച്ചത്. ആഗോളതലത്തില്‍ 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബില്‍ ഇടം നേടിയത്. ഇന്ത്യയില്‍ മാത്രം 100 കോടിയും സിനിമ പിന്നിട്ടു. മെയ് പത്തിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.

മലയാളം വിട്ടാല്‍ ഇന്ത്യയില്‍ മറ്റൊരു 100 കോടി കളക്‌ട് ചെയ്ത ബോളിവുഡ് ചിത്രമാണ് അജയ് ദേവ്ഗണ്‍, ജ്യോതിക, മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്‌ മാര്‍ച്ച്‌ എട്ടിന് പുറത്തിറങ്ങിയ ‘ശെയ്താന്‍’. വികാസ് ബാല്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ റിലീസ് മുതലെ മികച്ച അഭിപ്രായവുമായി മുന്നേറുകയായിരുന്നു. 2023-ല്‍ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രം ‘വാശ്’ന്റെ ഹിന്ദി റീമേക്കാണ് ശെയ്താന്‍. പ്രേക്ഷകരെ തിയേറ്ററില്‍ ത്രില്ലടിപ്പിച്ച ചിത്രം മെയ് മൂന്നിന് നെറ്റഫ്ലിക്സിലൂടെയാണ് സംപ്രേഷണം ചെയ്യുക.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, രാശി ഖന്ന, ദിഷ പഠാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ത്രില്ലര്‍ ചിത്രമാണ് ‘യോദ്ധ’. ആക്ഷന് പ്രധാന്യമുളള ചിത്രം തിയേറ്ററില്‍ 50 കോടിക്കടുത്താണ് കളക്‌ട് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളോടെ തുടക്കം കുറിച്ച ചിത്രം പതിയെ പതിയെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ആദ്യവാരം തന്നെ 25 കോടിക്കു മുകളില്‍ സ്വന്തമാക്കിയിരുന്നു. യോദ്ധ, മെയ് 15 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ കാണാന്‍ സാധിക്കും. കോമഡി ഡ്രാമ ജോണറില്‍ കുനാല്‍ ഖേമ സംവിധാനം ചെയ്ത ചിത്രമാണ് ‘മഡഗോവന്‍ എക്‌സപ്രസ്’. ദിവ്യേന്ദു, പ്രതീക് ഗാന്ധി, അവിനാഷ് തിവാരി, നോറ ഫത്തേഹി, ഉപേന്ദ്ര ലിമായെ, ഛായ കദം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം മാര്‍ച്ച്‌ 22നാണ് റിലീസിനെത്തിയത്. ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മെയ് 17-നാണ് സ്ട്രീമിങ് ആരംഭിക്കുക.

ബോളിവുഡിന്റെ പ്രിയ നായികമാരായ കരീന കപൂറും കൃതി സനോണും തബുവും പ്രധാന താരങ്ങളായ ചിത്രം, ക്രൂവിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം 144 കോടി ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മികച്ച പ്രതികരണം നേടി വിജയിച്ച ചിത്രം നെറ്റഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക.

Content Summary: Blockbuster films ready for OTT release

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !