കൊച്ചി: ആലുവയില്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്.
മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
മുട്ടത്തുവച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം എന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
അതിനിടെ അപകടം നടന്നതിനു സമീപമായി മറ്റൊരു അപകടം കൂടിയുണ്ടായി. ലോറി തൂണില്‍ ഇടിച്ചതുകണ്ട് നിര്‍ത്തിയ കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് നിസ്സാര പരിക്കുണ്ടായി.
Content Summary: Lorry rammed into Kochi Metro pillar; Two deaths
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !