അബുദാബി: അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻഷ്യൽ കോടതിയാണ് പ്രസിഡന്‍റിന്‍റെ അമ്മാവൻ കൂടിയായ ഷെയ്ഖ് തഹ്‌നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. ഇന്ന് (ബുധൻ) മുതൽ ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതടക്കം പ്രസിഡൻഷ്യൽ കോടതി ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസിഡൻ്റിനെയും അൽ നഹ്യാൻ കുടുംബത്തെയും യുഎഇ ജനതയെയും അനുശോചനം അറിയിച്ചു. ഷെയ്ഖ് തഹ്‌നൂൻ്റെ നേട്ടങ്ങളും അദ്ദേഹത്തിൻ്റെ ദാനത്തിൻ്റെ വർഷങ്ങളെ കുറിച്ച് ഷെയ്ഖ് മുഹമ്മദ് ഓർമ്മിച്ചു. ഷെയ്ഖ് തഹ്നൂൻ മുമ്പ് അബുദബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) ചെയർമാനും അബുദബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Sheikh Tahnoon bin Mohammed Al Nahyan, Al Ain Regional Representative of the Ruler of Abu Dhabi, has passed away.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !