മലപ്പുറം: 2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3911 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.
പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം കൊച്ചിൻ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള
മൊത്തം തുക അടവാക്കണം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ടതാണ്.
Phone: 0483-2710717.
Website: https://hajcommittee.gov.in
കൊച്ചിയിൽ നിന്നും രണ്ട് അഢീഷണൽ ഫ്‌ളൈറ്റുകൾ:-
1) SV3085 28/05/2025, 7:55 AM
2) SV3075 29/05/2025, 3:00 AM
വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും പുതുതായി അവസരം ലഭിച്ചവർക്കും, കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ നിന്നു മാറിയവർക്കും കൊച്ചിൽ നിന്നുമുള്ള ഈ വിമാനങ്ങളിലായിരിക്കും യാത്ര. 275 സീറ്റുകൾ വീതമുള്ള രണ്ട് വിമാനങ്ങളാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. വിവരങ്ങൾക്ക് വെബ്‌സൈറ്റ് പരിശോധിക്കുക.
ഇതു വരെ 11546 തീർത്ഥാടകർ യാത്ര തിരിച്ചു.-
കേരള സംസ്ഥാന ഹജ്്ജ കമ്മിറ്റി മുഖേന ഇതുവരെ 11546 തീർത്ഥാടകർ ഹജ്ജിന് യാത്ര തിരിച്ചു. മൂന്ന് എംബാർക്കേഷൻ പോയിന്റിൽ നിന്നുമായി 4411 പുരഷന്മാരും, 7135 സ്ത്രീകളുമാണ് 60 സർവ്വീസുകളിലായി ഇതുവരെയായി യാത്ര തിരിച്ചത്. കാലികറ്റ് എംബാർക്കേഷൻ പോയിന്റിൽ മെയ് 10നും 22 വരെ 31 സർവ്വീസുകളിലായി 5339 പേർ യാത്രയായത്. കൊച്ചിയിൽ നിന്നും ഇതുവരെ 3320പേരും, കണ്ണൂരിൽ നിന്നും 2887 പേരൂം ഹജ്ജിന് യാത്ര തിരിച്ചു.
കൊച്ചി, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള സർവ്വീസുകൾ തുടരുന്നു. കണ്ണൂരിൽ മെയ് 29നും കൊച്ചിയിൽ മെയ് 30നുമാണ് അവസാന സർവ്വീസ്.
(Sd/-)
(ജാഫർ കെ. കക്കൂത്ത്)
അസിസ്റ്റന്റ് സെക്രട്ടറി
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി.
Content Summary: Hajj - 2025 (8th Waiting list)- Waiting list serial number 3911 has been selected. Contact immediately
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !