നാല് ദിവസങ്ങളിലായി വളാഞ്ചേരി സി എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺഹാളിൽ നടക്കുന്ന എംഎസ്എഫ് കോട്ടക്കൽ നിയോജക മണ്ഡലം സമ്മേളനത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്. രാവിലെ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ മകൻ അത്താവുള്ള അഹ്സനി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ നായകൻ രിഫാത്തലികക്ക് കൈമാറി. വൈകുന്നേരം നാലുമണിക്ക് മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ടായിരുന്ന കാട്ടിപ്പരുത്തിയിലെ സി എച്ച് അബു യു സഫ് ഗുരുക്കളുടെ ഖബർ സിയാറത്തിനുശേഷം കൊടിമര ജാഥ പ്രയാണം തുടങ്ങി. എം എസ് എഫ് മുനിസിപ്പൽ പ്രസിഡണ്ടായിരിക്കെ വി ടപറഞ്ഞു പോയ എ പി ഫാസിലിന്റെ ജന്മനാടായ വൈക്കത്തൂരിൽ നിന്നും പതാക ജാഥ പ്രയാണം ആരംഭിച്ചു. ഇരു ജാഥകളും ടൗണിൽ സംഗമിച്ചു. തുടർന്ന് എംഎസ്എഫ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഒ പി റഊഫ് പതാക ഉയർത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ ഗഫൂർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബ്, നേതാക്കളായ ഷമീർ എടയൂർ, ജലീൽ കാടാമ്പുഴ, സിദ്ദിഖ് പാലാറ, അജ്മൽ മേലേതിൽ, മുഹമ്മദ് ഷബീർ, ആഷിക് പുറമണ്ണൂർ, എ പി ഫാരിസ്, നിസാം പാറക്കൽ, ജസീം പി കെ, ഫവാസ്, റജീൽ, സഈദ്ഫൈസി, അബ്ദുൽഖാദർ വാഫി, ഫാരിസ് എടയൂർ, ഡാനിഷ് പരപ്പാര, മുനവർ കോട്ടക്കൽ, സിനാൻ പേരശന്നൂർ, ഫുവാദ് പൊന്മള, ഫുവാദ് കോട്ടക്കൽ, മുസ്ലിംലീഗ് മുനിസിപ്പൽ നേതാക്കളായ മുഹമ്മദലി നീറ്റു കാട്ടിൽ, പി പി ഷാഫി സംബന്ധിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് സി എച്ച് അബൂ യൂസഫ് ഗുരുക്കൾ നഗരസഭ ടൗൺ ഹാളിൽ നിയോജകമണ്ഡലത്തിലെ എം എസ് എഫിന്റെ പഴയകാല നേതാക്കളുടെ തലമുറ സംഗമം നടക്കും. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നവാഗത റാലി കാവും പുറത്തുനിന്ന് തുടങ്ങും. വൈകിട്ട് വളാഞ്ചേരി ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ മുസ്ലിംലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രസംഗിക്കും. തിങ്കളാഴ്ച സി എച്ച് അബൂ യൂസഫ് ഗുരുക്കൾ ടൗൺഹാളിൽ നടക്കുന്ന പ്രതിനിസംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളായ ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി, പരപ്പാര സിദ്ധിഖ് സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബ്, അഡ്വ. ഒ പി റഊഫ്, ഷമീർ എടയൂർ ജലീൽ കാടാമ്പുഴ, സിദ്ദീഖ് പാലാറ അജ്മൽ മേലേതിൽ തുടങ്ങിയവർ പങ്കെടുത്തു.
Content Summary: MSF Kottakkal Mandal Conference gets off to a flying start in Valancherry
Content Summary: MSF Kottakkal Mandal Conference gets off to a flying start in Valancherry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !