മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇരയായ ഹർഷിന വീണ്ടും സമരമുഖത്തേക്ക്. കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് നീതി നിഷേധത്തിനെതിരെ ഹർഷിന സമരസമിതി പ്രതിഷേധം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 29-ന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹ സമരം നടത്തും. കെ.പി.സി.സി. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രോസിക്യൂഷന്റെ ഒത്തുകളിയാണ് പ്രതികൾ സമർപ്പിച്ച ഹർജിയിൽ സ്റ്റേ അനുവദിക്കാൻ കാരണമായതെന്നാണ് ഹർഷിനയുടെയും സമരസമിതിയുടെയും പ്രധാന ആരോപണം. കേസ് വീണ്ടും പരിഗണിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് കേസ് അട്ടിമറിക്കാനാണെന്നും സമരസമിതി ആരോപിക്കുന്നു. ആരോഗ്യ മേഖലയിലെ ന്യൂനതകൾ മറച്ചുവെച്ച് സംവാദത്തിന് വെല്ലുവിളിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വെല്ലുവിളി സ്വീകരിക്കുന്നതായും സമരസഹായ സമിതി വ്യക്തമാക്കി.
കേസിന്റെ നാൾവഴികൾ:
2017-ലാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. 2022-ൽ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ, ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
2017-ലാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. 2022-ൽ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ, ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ഈ വാർത്ത കേൾക്കാം
Content Summary: Harshina case: Satyagraha in front of the Collectorate on the 29th against denial of justice
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !