സ്കൂളുകളിൽ നടപ്പിലാക്കുന്ന സൂംബാ നൃത്തത്തിനെതിരെ നിലപാടെടുത്ത അധ്യാപകനായ ടി.കെ.അഷ്റഫിന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം കേള്‍ക്കണമെന്നും നടപടി പുനഃപരിശോധിക്കണമെന്നും മാനേജമെന്റിന് ഹൈക്കോടതി നിര്‍ദേശം നല്കി.
തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെടുത്തതെന്ന് ടി.കെ.അഷ്റഫ് കോടതിയെ അറിയിച്ചു. മെമ്മോ നല്കി പിറ്റേ ദിവസം തന്നെ നടപടിയെടുക്കുകയായിരുന്നു. മെമ്മോ നല്കിയാല് അതില്‍ മറുപടി കേള്‍ക്കാന്‍ തയാറാവണം. അതുണ്ടായില്ലെന്ന് ടി.കെ.അഷ്റഫിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയാണ് ടി.കെ.അഷ്റഫ്. സ്കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഇദ്ദേഹം രംഗത്തെത്തിയിരുന്നു. കൂടാതെ താനും കുടുംബവും സൂംബയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു.
Content Summary: High Court quashes suspension of teacher T.K. Ashraf for opposing Zumba dance
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !