വാഹനങ്ങൾ ഈ വര കടക്കരുത്!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

0

ക്യാരേജ് വേ അഥവാ വാഹനമാർഗ്ഗം എന്നത് വാഹനങ്ങൾ പൊതുവേ ഒഴുകാൻ വേണ്ട റോഡിൻ്റെ ഭാഗമോ ഭാഗങ്ങളോ ആണ്. ആയത് പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുള്ളതോ ഉയരം കൂട്ടി നിർമ്മിച്ച റോഡിൻ്റെ ഭാഗമോ ആകാം എന്നാണ്. അതായത് ഒരു വാഹനം റോഡരികിൽ പാർക്ക് ചെയ്യുമ്പോഴോ നിർത്തുമ്പോഴോ ആ റോഡിലെ ഗതാഗത ഒഴുക്കിന് മാർഗ്ഗതടസ്സം വരാത്ത വിധമായിരിക്കണം എന്നാണ്. ഇത്തരം പാർക്കിംഗുകൾ മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. റോഡ് വക്കിലൂടെ നടക്കുമ്പോഴോ നിൽക്കുമ്പോഴോ കഴിവതും ഈ വര കടക്കാത്ത വിധം വേണം കാൽ നടക്കാരും റോഡ് ഉപയോഗിക്കേണ്ടതെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.

ക്യാരേജ് വേയുടെ പ്രാഥമിക അവകാശികൾ ചലിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങൾ മാത്രമാണ്. അതിൻ്റെ യുക്തിസഹമല്ലാത്ത ദുരുപയോഗം അനാവശ്യ ഗതാഗത തടസ്സങ്ങൾക്കും ഇന്ധനനഷ്ടത്തിനും സമയനഷ്ടങ്ങൾക്കും അന്തരീക്ഷമലിനീകരണങ്ങൾക്കും ഇടയാക്കുന്നുണ്ടെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

"Carriage way"

Carriage way അഥവാ വാഹനമാർഗ്ഗം എന്നതിന് വ്യക്തമായ ഒരു നിർവ്വചനം, റൂൾസ് ഓഫ് റോഡ് റെഗുലേഷൻസി (RRR) ൻ്റെ പരിഷ്കരിച്ച പതിപ്പായ മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 റെഗുലേഷൻ 2 (b)-യിൽ നൽകിയിട്ടുണ്ട്.

അത് ഇങ്ങിനെയാണ് :

“carriageway” means the part or parts of a road normally used by vehicular traffic, (whether

separated from one another by a dividing strip or a difference of level or not;)

അർത്ഥം: ക്യാരേജ് വേ അഥവാ വാഹനമാർഗ്ഗം എന്നത് വാഹനങ്ങൾ പൊതുവേ ഒഴുകാൻ വേണ്ട റോഡിൻ്റെ ഭാഗമോ ഭാഗങ്ങളോ ആണ്. ആയത് പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുള്ളതോ ഉയരം കൂട്ടി നിർമ്മിച്ച റോഡിൻ്റെ ഭാഗമോ ആകാം എന്നാണ്.

അതായത് ഒരു വാഹനം റോഡരികിൽ പാർക്ക് ചെയ്യുമ്പോഴോ നിർത്തുമ്പോഴോ ആ റോഡിലെ ഗതാഗത ഒഴുക്കിന് മാർഗ്ഗതടസ്സം വരാത്ത വിധമായിരിക്കണം എന്നാണ്. ഇത്തരം പാർക്കിംഗുകൾ മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. റോഡ് വക്കിലൂടെ നടക്കുമ്പോഴോ നിൽക്കുമ്പോഴോ കഴിവതും ഈ വര കടക്കാത്ത വിധം വേണം കാൽ നടക്കാരും റോഡു ഉപയോഗിക്കേണ്ടത്.

ക്യാരേജ് വേയുടെ പ്രാഥമിക അവകാശികൾ ചലിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങൾ മാത്രമാണ്. അതിൻ്റെ യുക്തിസഹമല്ലാത്ത ദുരുപയോഗം അനാവശ്യ ഗതാഗത തടസ്സങ്ങൾക്കും (ട്രാഫിക് Block) ഇന്ധനനഷ്ടത്തിനും സമയനഷ്ടങ്ങൾക്കും അന്തരീക്ഷമലിനീകരണങ്ങൾക്കും ഇടയാക്കുന്നത് നാം നിത്യേന അനുഭവിക്കുന്ന, ഡ്രൈവർമാർക്ക് ഏറ്റവും അലോസരമുണ്ടാക്കുന്ന ഒരു പൊതുശല്യമാണ്. സാങ്കേതിക വിപത്താണ്.

Carriage Way കടന്ന് വഹനങ്ങൾ നിർത്തുന്നതും പാർക്കു ചെയ്യുന്നതും വാഹന ഭാഗങ്ങൾ (Mirror, Silensor മുതലായ) Carriage Way യിലേയ്ക്ക് തള്ളിനിൽക്കുന്ന വിധം പാർക്ക് ചെയ്യുന്നതും കാൽ നടയാത്രക്കാർ അലക്ഷ്യമായി നിൽക്കുന്നതും നടക്കുന്നതും ഒക്കെ ഗുരുതരമായ കൃത്യവിലോപങ്ങളാണ്. മര്യാദയില്ലായ്മയാണ്. ശ്രദ്ധിക്കുക

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
മഹാകവി കുഞ്ചൻ നമ്പ്യാരുടെ വരികൾ കടം കൊണ്ടാൽ....
"നോക്കെടാനമ്മുടെ മാർഗ്ഗേകിടക്കുന്ന
'മാർക്കെ'ടാ നീയങ്ങു മാറിക്കിടാ..നടാ"

Content Summary: Vehicles should not park on this line!; Motor Vehicles Department issues warning

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !