തിരുവനന്തപുരം -മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ കറിയിലാണ് പല്ലിയെ കണ്ടെത്തിയത്. സി5 കോച്ചില്‍ 75ാം സീറ്റില്‍ യാത്ര ചെയ്തയാള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
യാത്ര പൂര്‍ത്തിയാക്കാതെ ഇയാള്‍ കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ യുവാവിനെ അധികൃതര്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതയത്. എറണാകുളത്ത് നിന്ന് ലഭിച്ച ഭക്ഷണത്തില്‍ നിന്നാണ് പല്ലിയെ കണ്ടെത്തിയതെന്ന് സഹയാത്രികര്‍ പറഞ്ഞു.
പല്ലിയെ ലഭിച്ചതിന് പിന്നാലെ ഇയാള്‍ കോച്ചില്‍ വച്ച് ബഹളം വച്ചതായും യാത്രക്കാര്‍ പറയുന്നു. എന്നാല്‍ ചത്ത പല്ലിയെ മറ്റ് യാത്രക്കാരെ കാണിക്കാന്‍ യുവാവ് തയ്യാറായില്ലെന്നും സഹയാത്രികര്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം സമാനമായ രീതിയിലുണ്ടായ അനുഭവം ഉണ്ടായതായി മറ്റൊരു യാത്രക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Summary: A dead lizard was found in the food eaten by a passenger on Vande Bharat; he landed in Kozhikode for treatment
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !