രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച ‘Mediation – For the Nation’ എന്ന 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും (NALSA) മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്റ്റ് കമ്മിറ്റിയും (MCPC) സംയുക്തമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്തുന്ന ഈ യജ്ഞത്തിൽ കേരളത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
കുടുംബ തർക്കങ്ങൾ, ബാങ്ക് കടങ്ങൾ, വാഹന അപകട കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, സർവീസ് സംബന്ധമായ തർക്കങ്ങൾ, ഗാർഹീക പീഡന കേസുകൾ, മധ്യസ്ഥതയിലൂടെ തീർപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കേസുകൾ, വാണിജ്യ തർക്ക കേസുകൾ, വസ്തു സംബന്ധമായ കേസുകൾ, വസ്തു ഒഴിപ്പിക്കൽ കേസുകൾ, വസ്തു ഏറ്റെടുക്കൽ കേസുകൾ, ഉപഭോക്തൃ പരാതികൾ, അനുയോജ്യമായ മറ്റു സിവിൽ കേസുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലെ കേസുകൾ കോടതിക്ക് പുറത്ത് കക്ഷികൾ തമ്മിലുള്ള സൗഹൃദപരമായ ചർച്ചകളിലൂടെ പരിഹരിക്കാനാണ് പുതിയ മധ്യസ്ഥതാ യജ്ഞം ഊന്നൽ നൽകുന്നത്. സൗജന്യമായി ലഭിക്കുന്ന മധ്യസ്ഥതയും, കോടതി ഫീസ് തിരികെ ലഭിക്കുമെന്നതും മധ്യസ്ഥതയുടെ പ്രധാന സവിശേഷതകളാണ്. കക്ഷികൾക്ക് ഓൺലൈൻ മധ്യസ്ഥതാ സൗകര്യവും ലഭ്യമാണ്. കേരളത്തിൽ 700-ലധികം പരിശീലനം ലഭിച്ച അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരുമാണ് മധ്യസ്ഥതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കേരള ഹൈക്കോടതിയിലെയും ജില്ലാ, സബ് ഡിവിഷൻ തലങ്ങളിലെയും എ ഡി ആർ സെന്ററുകൾ ഈ യജ്ഞത്തിന് പ്രവർത്തനപരമായ പിന്തുണ നൽകുന്നു. കെ എസ് എം സി സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 78 എ ഡി ആർ സെന്ററുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ ജനുവരി മുതൽ നടത്തി വന്നിരുന്ന സമാനമായ കാമ്പയിന്റെ ഭാഗമായി, കേരളത്തിൽ ഇതുവരെ 11,200 ദീർഘകാല കേസുകൾ കോടതിയുമായി ബന്ധപ്പെട്ട തർക്കപരിഹാര കേന്ദ്രങ്ങളിലേക്ക് (ADR Centers) റഫർ ചെയ്യുകയും, അതിൽ 2,113 കേസുകൾ മധ്യസ്ഥതയിലൂടെ വിജയകരമായി തീർപ്പാക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 0484-2562969, 2394554, [email protected], https://ksmcc.keralacourts.in.
Content Summary: National Mediation Mission – Disputes pending in courts are resolved through mediation
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !