അബുദാബി| യുഎഇയിൽ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനായി പരിശോധനകൾ ശക്തമാക്കി. ഈ വർഷം നടത്തിയ പരിശോധനകളിൽ 32,000 നിയമലംഘകരായ പ്രവാസികളെ പിടികൂടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച കണക്കുകളും ICP പുറത്തുവിട്ടു.
വിസ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും രാജ്യത്തിന്റെ പൊതു സുരക്ഷ ഉറപ്പാക്കാനുമാണ് യുഎഇയിൽ പരിശോധനകൾ നടത്തുന്നത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ പിടികൂടിയ ശേഷം നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറുമെന്ന് ICP ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു. അതുവരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കും.
കഴിഞ്ഞ വർഷം ഡിസംബർ 31 വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ അവസരം ഉപയോഗിച്ച് രാജ്യം വിടുന്നവർക്ക് നിയമ തടസ്സങ്ങളില്ലാതെ തിരികെ വരാൻ അനുമതി നൽകിയിരുന്നു. ആയിരക്കണക്കിന് പ്രവാസികളാണ് ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ, തൊഴിൽ നിയമങ്ങൾ ലംഘിച്ചും പൊതുമാപ്പ് ഉപയോഗപ്പെടുത്താതെയും രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !