സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡ് ഭേദിച്ച് കുതിക്കുന്നു. ഇന്ന് ഒരു പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 87,000 രൂപയിലെത്തി. ഗ്രാമിന് 110 രൂപ വർധിച്ച് 10,875 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ജി.എസ്.ടി., പണിക്കൂലി, ഹാൾമാർക്ക് ഫീസ് എന്നിവ അടക്കം ഒരു പവൻ ആഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞത് 96,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും. പണിക്കൂലി കൂടുതലുള്ള ആഭരണങ്ങൾക്ക് ഇതിലും കൂടുതൽ വില നൽകേണ്ടി വരും. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയ്ക്ക് മുകളിൽ നൽകണം.
കഴിഞ്ഞ ദിവസവും സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ പവന് 1040 രൂപ വർധിച്ചെങ്കിലും ഉച്ചയോടെ 640 രൂപ കുറഞ്ഞ് 86,120 രൂപയായി താഴ്ന്നിരുന്നു.
സെപ്റ്റംബർ 29-ന് രാവിലെയാണ് സ്വർണവില ആദ്യമായി 85,000 രൂപ കടന്നത്. അന്ന് രണ്ട് തവണയായി പവന് 1040 രൂപയാണ് വർധിച്ചത്.
ഈ വാർത്ത കേൾക്കാം
Content Summary: Oh my... Gold price hits all-time record... Today, one pavang increased by Rs. 880


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !