ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി; കളിമൺ പാത്ര കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ

0

തൃശ്ശൂർ:
ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി വാങ്ങിയ കേസിൽ കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെ.എൻ. വിജിലൻസിന്റെ പിടിയിലായി. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ തൃശ്ശൂർ വിജിലൻസിന്റെ ട്രാപ്പിൽ കുടുങ്ങിയത്. ചെയർമാനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.

ചെടിച്ചട്ടി നിർമ്മാണം നടത്തുന്ന ചിറ്റിശ്ശേരിയിലെ ഒരു യൂണിറ്റിന്റെ ഉടമയോടാണ് ചെയർമാൻ കൈക്കൂലി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷിഭവനിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുപോയ ചെടിച്ചട്ടികൾക്കാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

സ്വകാര്യ കളിമൺ പാത്ര നിർമ്മാണ യൂണിറ്റിൽ നിന്ന് 3624 ചെടിച്ചട്ടികൾ വളാഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള കൃഷിഭവനിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയിരുന്നു. കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷനാണ് ഈ യൂണിറ്റിന് പണം അനുവദിക്കുന്നത്.

ചെടിച്ചട്ടിയൊന്നിന് മൂന്ന് രൂപ നിരക്കിൽ കൈക്കൂലി നൽകണമെന്ന് ചെയർമാൻ കുട്ടമണി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 25,000 രൂപ ആവശ്യപ്പെട്ടെങ്കിലും 20,000 രൂപ നൽകാമെന്ന് ഉടമ ഉറപ്പുനൽകി. ഇതോടെയാണ് യൂണിറ്റ് ഉടമ വിജിലൻസിന് പരാതി നൽകുകയും തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി ചെയർമാനെ പിടികൂടുകയും ചെയ്തത്.

ഈ വാർത്ത കേൾക്കാം

Content Summary: Clay Pot Corporation Chairman arrested for accepting bribe for plant pot order

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !