ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലും മലപ്പുറത്തെ തുഞ്ചൻ പറമ്പ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്. സംസ്ഥാനത്തുടനീളം സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നുനൽകും.
വിദ്യാരംഭം: ആചാരവും വിശ്വാസവും
വിദ്യാദേവതയായ സരസ്വതിയുടെ അനുഗ്രഹം തേടുന്ന ഈ ചടങ്ങിൽ, അച്ഛനോ അമ്മയോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിലിരുത്തി മണലിലോ അരിയിലോ 'ഹരിഃ ശ്രീഗണപതയേ നമഃ' എന്ന് എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ 'ഹരിശ്രീ' എന്നെഴുതുന്നതോടെ കുഞ്ഞ് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നു എന്നാണ് വിശ്വാസം.
വിജയദശമി: നന്മയുടെ വിജയം
ഇന്നത്തോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ പരിസമാപ്തിയിൽ എത്തുകയാണ്. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ ദേവി വധിച്ച ദിവസമാണ് വിജയദശമി. തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയ ദിനമായാണ് പൊതുവെ ഈ ദിവസം കണക്കാക്കുന്നത്.
കേരളത്തിൽ നവരാത്രി പൂജയുടെ അവസാനദിനമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. രാവണനു മേൽ ശ്രീരാമൻ നേടിയ വിജയത്തിൻ്റെ ആഘോഷമായാണ് വടക്കു-തെക്ക് സംസ്ഥാനങ്ങളിൽ വിജയദശമി.
കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ മഹിഷാസുരനെ വധിച്ച ദുർഗ്ഗാദേവിയുടെ വിജയമായാണ് ഈ ദിനം ആഘോഷിക്കുന്നത്.
ത്രൈലോക്യങ്ങൾ കീഴടക്കിയ മഹിഷാസുരനെതിരെ ദേവന്മാരുടെയെല്ലാം ശക്തി ഒന്നിച്ചു ചേർന്ന് ദുർഗ്ഗാ ദേവി രൂപമെടുത്തതിൻ്റെ ഓർമ്മ കൂടിയാണ് ഈ ദിനം.
ഈ വാർത്ത കേൾക്കാം
Content Summary: Today is Vijayadashami; Thousands of children enter the world of knowledge
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !