ആദ്യഘട്ടത്തിൽ 5.32 കോടിയുടെ നിർമ്മാണം
![]() |
| നിർമ്മാണോദ്ഘാടനം മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ നിർവ്വഹിക്കുന്നു |
ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും സാമൂഹിക ഉൾച്ചേരലും ലക്ഷ്യമിട്ട് ആകെ 65 കോടിയിലധികം രൂപ ചെലവിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണമാണ് 5.32 കോടി രൂപ ചെലവിൽ ആരംഭിച്ചത്. ഒന്നര വർഷത്തിനകം ആദ്യഘട്ടം പൂർത്തിയാക്കും. പുത്തനത്താണി ചുങ്കത്ത് ജില്ലാ പഞ്ചായത്ത് വിട്ടുനൽകിയ അഞ്ച് ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഒന്നാംഘട്ടത്തിൽ അത്യാധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓഫീസ്, കോൺഫറൻസ് ഹാൾ, തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം (വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ), ഡേ കെയർ സെന്റർ, ഹോർട്ടികൾച്ചർ പാർക്ക്, റോഡുകൾ, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബാക്കി ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിനായി നബാർഡ് ഉൾപ്പെടെയുള്ള ധനസഹായ സാധ്യതകളും സർക്കാർ പ്രയോജനപ്പെടുത്തും.
ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജി, ജില്ലാ കളക്ടർ വിനയ് ഗോയൽ, ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കളക്ടറുമായ കെ. ദിലീപ് കൈനിക്കര എന്നിവർ മുഖ്യാതിഥികളായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. വി. ആസാദ് അജയ്, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ആസാദ്, വൈസ് പ്രസിഡന്റ് സാജിത പുന്നക്കാട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, വസീമ വേളേരി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പി. വഹീദ, വി. കെ. അഷ്റഫ്, വാർഡ് മെമ്പർ കെ. പി. മറിയാമു, ഭിന്നശേഷി ലോക്കൽ ലെവൽ കമ്മിറ്റി കൺവീനർ ടി. എം. താലീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Construction of the first phase of an Integrated Disability Village, a Rs 65-crore-plus rehabilitation project aimed at supporting persons with disabilities, has begun at Puthanathani in Athavanad.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !