വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (അലമ്നൈ അസോസിയേഷൻ) നേതൃത്വത്തിൽ ഒക്ടോബർ 10 ശനിയാഴ്ച നടത്തുന്ന 'അലമ്നൈ മീറ്റ് 2026'-ന്റെ സംഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 പ്രമുഖ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും. കൂടാതെ വിവിധ ബാച്ചുകൾക്കും വ്യക്തികൾക്കുമുള്ള പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും
പൂർവ്വ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 10-ന് രാവിലെ 11 മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9447144864 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അലമ്നൈ അസോസിയേഷൻ ഭാരവാഹികളായ മുജീബ് റഹിമാൻ പി.എം, ഹബീബ് റഹ്മാൻ പി, സറീന സി.എം, പ്രിൻസിപ്പൽ ഷാജിദ് പി, കോർഡിനേറ്റർ ഡോ. പി.സി സന്തോഷ് ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
Content Summary: The Alumni Association of MES Keveeyam College, Valanchery, has formed an organizing committee for 'Alumni Meet 2026' to be held at the college on October 10.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !