ദേശീയപാത വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മാണം: NHAI-ക്ക് സൗജന്യമായി ഭൂമി വിട്ടുനൽകാൻ സർക്കാർ ഉത്തരവായി

0

വളാഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് (NHAI) സൗജന്യമായി ഭൂമി വിട്ടുനൽകാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവിട്ടതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. ഭൂമി വിട്ടുനൽകാൻ മന്ത്രിസഭ അംഗീകാരം നൽകിയതിനെ തുടർന്ന് റവന്യൂ (എൽ) വകുപ്പ് സ.ഉ.(കൈ) നം. 280/2026/ആർ.ഡി പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വട്ടപ്പാറയിൽ സർവ്വീസ് റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി എം.എൽ.എയുടെയും വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലുകൾ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കാട്ടിപ്പരുത്തി വില്ലേജിൽ റീ സർവ്വേ നമ്പർ 40/1-ൽ ഉൾപ്പെട്ട 0.5189 ഹെക്ടർ (128.23 സെന്റ്) മിച്ചഭൂമിയാണ് സർവ്വീസ് റോഡ് നിർമ്മാണത്തിനും 110 കെ.വി ട്രാൻസ്ഫോർമറും ട്രാൻസ്മിഷൻ ലൈനും മാറ്റി സ്ഥാപിക്കുന്നതിനുമായി എൻ.എച്ച്.എ.ഐ-ക്ക് വിട്ടുനൽകുന്നത്. കഴിഞ്ഞ ദിവസം എം.എൽ.എയുടെ നേതൃത്വത്തിൽ എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു.

Content Summary: The Kerala government issued an order authorizing the District Collector to hand over 128.23 cents of land to NHAI for constructing a service road at Vattappara, Valanchery.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !