വാട്ടർ പ്രൂഫിങ് നടത്തിയിട്ടും കെട്ടിടം ചോർന്നൊലിച്ചു: നഷ്ടപരിഹാരം നൽകാൻ മലപ്പുറം ഉപഭോക്തൃ കമ്മീഷൻ വിധി

0

മലപ്പുറം: വാട്ടർ പ്രൂഫിങ് നടത്തിയിട്ടും കെട്ടിടം ചോർന്നൊലിച്ചതിനെ തുടർന്ന് ഉടമയ്ക്ക് തുകയും നഷ്ടപരിഹാരവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ബിയ്യം സ്വദേശി അച്ചിപ്പാറ വളപ്പിൽ ജാഫർ സമർപ്പിച്ച പരാതിയിലാണ് ചങ്ങരംകുളത്തുള്ള വാട്ടർ പ്രൂഫിങ് സ്ഥാപനത്തിനെതിരെ ഉപഭോക്തൃ കമ്മീഷന്റെ വിധി. കെട്ടിടത്തിന്റെ മുകളിൽ വാട്ടർ പ്രൂഫിങ് നടത്തുന്നതിനായി പരാതിക്കാരൻ 1,92,363 രൂപയാണ് എതിർകക്ഷിക്ക് നൽകിയിരുന്നത്. ഏഴ് വർഷത്തെ വാറണ്ടിയോടെ ചെയ്ത പ്രവൃത്തി ആദ്യ മഴയിൽ തന്നെ പരാജയപ്പെടുകയും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വസ്ത്ര നിർമ്മാണ യൂണിറ്റിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

എലിയുടെ ശല്യം കാരണമാണ് വാട്ടർ പ്രൂഫിങ് തകരാറിലായതെന്ന സ്ഥാപനത്തിന്റെ വാദം കമ്മീഷൻ തള്ളി. കമ്മീഷൻ നിയോഗിച്ച വിദഗ്ധന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി. വാട്ടർ പ്രൂഫിങ്ങിനായി ഈടാക്കിയ 1,92,363 രൂപ തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം നൽകാൻ കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷൻ നിർദ്ദേശിച്ചു. വീഴ്ച വരുത്തിയാൽ തുകയ്ക്ക് 9% പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു.

Content Summary: Malappuram Consumer Commission ordered a Changaramkulam firm to refund ₹1,92,363 and pay ₹35,000 compensation for failed waterproofing.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !