വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല മത്സരങ്ങൾ സെപ്റ്റംബർ 24, 25 തീയതികളിൽ വനം വകുപ്പിന്റെ നിലമ്പൂർ നോർത്ത് ഡിവിഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സ്വാശ്രയ സ്കൂൾ/കോളേജ്, പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഹയർ സെക്കൻഡറി വിദ്യാർഥികളെ കോളേജ് തലത്തിലാണ് പരിഗണിക്കുന്നത്. എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ് മത്സരങ്ങളും യു.പി, ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്ക് പ്രസംഗം, ഉപന്യാസ രചനാ മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഓരോ ഇനത്തിലും പരമാവധി രണ്ടുപേർക്കും ക്വിസ് മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ഒരു ടീമിനും പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനും അവസരമുണ്ടാകും. കൂടാതെ, പൊതുജനങ്ങൾക്കായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം, ട്രാവലോഗ്, റീൽസ് എന്നിവയിൽ മത്സരങ്ങൾ നടത്തും. വിശദാംശങ്ങൾ https://forest.kerala.gov.in -ൽ ലഭിക്കും.
സെപ്റ്റംബർ 24-ന് പെൻസിൽ ഡ്രോയിങ്, ഉപന്യാസ രചന, വാട്ടർ കളർ പെയിന്റിങ് മത്സരങ്ങളും 25-ന് ക്വിസ്, പ്രസംഗ മത്സരങ്ങളും നടക്കും. വിദ്യാർഥികളുടെ പേര്, ക്ലാസ്, വിദ്യാലയം എന്നിവ രേഖപ്പെടുത്തിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതമുള്ള വിവരങ്ങൾ സെപ്റ്റംബർ 23-നകം മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള (കുടുംബ കോടതിക്ക് എതിർവശം) സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547603864, 8547603857, 9447624948, 9447979154.
Content Summary: District-level competitions for Wildlife Week celebrations will be held on September 24 and 25 at the Nilambur North Division Forest Office. Students can participate in drawing, painting, quiz, speech and essay competitions, while various contests are also open to the public
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !